മുന്നണി വിപുലീകരണത്തിന്റെ പോസ്റ്റർ മതിൽ

മുന്നണി വിപുലീകരണത്തിന്റെ പോസ്റ്റർ മതിൽ എന്ന യാദാർത്ഥ്യം തിരിച്ചറിയാൻ ഇടതുമുന്നണി ഇതരർക്ക് കഴിയാത്തതാണോ അതോ അവർ അങ്ങനെ അഭിനയിക്കുന്നതാണോ?
    ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവരാണല്ലോ നേതൃത്വത്തിൽ എന്ന ചോദ്യം ചോതിച്ച് നിങ്ങൾക്ക് വനിതാ മതിലിനെ നേരിടാൻ ആകില്ല തന്നെ... അങ്ങനെ നിങ്ങൾ ചോതിക്കുമ്പോഴൊക്കെ വിജയിക്കുന്നത് ഈ മതിലിനു പിന്നിലെ ബുദ്ധിജീവികൾ തന്നെ.
    'വനിത' ഇവിടെയും ഉപയോഗിക്കപ്പെടുന്ന ഒരു വസ്തു മാത്രം. സോപ്പിന്റെ പരസ്യത്തിൽ സോപ്പു തേയ്ക്കുന്ന സുന്ദരമേനി പോലെ.
     അടുത്തിടെ കഴിഞ്ഞ മുന്നണി വിപുലീകരണത്തിന്റെ ശക്തി പ്രകടനം ഇത്ര സുന്ദരമായി ആസൂത്രണം ചെയ്ത ആ മികവിനെ എത്ര പുകഴ്ത്തിയാലും മതിവരില്ല. മുന്നണിയിലെടുത്തവർ മാത്രമല്ല മുന്നണി പ്രവേശനത്തിനായി ഇപ്പോഴും എ.കെ.ജി.ഭവന് മുന്നിൽ കാത്തുനിൽക്കുന്നവർക്കും 'അവിഹിതം' എന്ന പഴികേൾക്കാതെ തങ്ങളുടെ പ്രണയം തുറന്നു പറയാൻ ഇങ്ങനൊരവസരം ഒരുക്കിയ ആ ചതുരത, സമ്മതിക്കണം അതിനെ...
    രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി ചെന്നു കേറിയതാവളം തെറ്റിപ്പോയെന്ന് ബോധ്യമായ അച്ഛനും മകനും ഈ മതിൽ വിലപേശലിന്റേയും കൂടി മതിലാണ്. നാളേയ്ക് പുതിയൊരു പുളിങ്കൊമ്പ് നോക്കി വയ്ക്കലിന്റേയും...

Comments

Popular posts from this blog

മനുഷ്യ ശരീരം

തുടർച്ച

ആഴ്ച കാഴ്ച്ച