മനുഷ്യ ശരീരം
1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
എ. ഫീമർ ബി.സ്റ്റേപിസ്
സി.സാർട്ടോറിയസ്
ഡി. ബ്യൂട്ടീസ് മാക്സിമസ്
2. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ആയുസ്സുള്ള കോശം
എ. നാഡീകോശം ബി.ശ്വേതരക്താണു
സി.അരുണരക്താണു ഡിപ്ലേറ്റ്ലെറ്റുകൾ
3 മനുഷ്യ ശരീരത്തിലെ അവയവങ്ങളുടെ എണ്ണം
എ.80 ബി.79 സി.78 ഡി. 81
4. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
എ.ത്വക്ക് ബി.കരൾ
സി.തൈറോയിഡ് ഗ്രന്ഥി ഡി.സാർട്ടോറിയസ്
5. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
എ. കരൾ ബി. പാൻക്രിയാസ്
സി. പ്ലീഹ ഡി. തൈറോയിഡ്
6. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള മൂലകം
എ. ടൈറ്റാനിയം ബി യുറേനിയം സി. തോറിയം ഡി. മഗ്നീഷ്യം
7. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ ഭാഗം
എ.ത്വക്ക് ബി. മുടി സി. നഖം ഡി. ഇനാമൽ
8. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
എ. ഓക്സിജൻ ബി. ഹൈഡ്രജൻ
സി. നൈട്രജൻ ഡി. കാൽസ്യം
9. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം
എ. 300 ബി. 200 സി. 206 ഡി. 230
10. മനുഷ്യ ശരീരത്തിലെ സാധാരണ താപനില
എ. 97.6 F ബി. 37 C സി. 39F ഡി. 99.6F
11. ഗോളാകൃതിയിൽ കാണപ്പെടുന്ന മർമ്മ ഭാഗം
എ. മർമകം ബി. റൈബോസോം
സി. ക്രോമാറ്റിൻ ജാലിക
ഡി. ഗോൾഗി വസ്തുക്കൾ
12. കോശത്തിലെ മാംസ നിർമ്മാണ കേന്ദ്രം എന്നറിയപ്പെടുന്നത്
എ. മർമകം ബി. റൈബോസോം
സി. ക്രോമാറ്റിൻ ജാലിക
ഡി. ഗോൾഗി വസ്തുക്കൾ
13. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം
എ. ത്വക്ക് ബി. തലച്ചോറ്
സി. സന്ധികൾ ഡി. കരൾ
14. നാഡീകോശത്തിൽ കോശശരീരത്തിൽ നിന്നും ആവേഗങ്ങളെ പുറത്തേക്ക് സംവഹിക്കുന്ന തന്തുകൾ
എ. ആക്സോൺ
ബി. ഡെൺട്രോൺ
സി. മൈലിൻ ഉറ
ഡി. സിനാപ്റ്റിക് നോബ്
15. മനുഷ്യൻറെ പല്ലു നിർമ്മിച്ചിരിക്കുന്ന വസ്തു
എ. കാൽസ്യം
ബി. അയഡിൻ
സി. പെന്റയിൻ
ഡി. ഡെൻന്റെയിൻ
16. തലച്ചോറിലും സുഷുമ്നയിലും മയിലീൻ ഷീറ്റ് ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം
എ. ഗ്രേ മാറ്റർ ബി. റെഡ് മാറ്റർ
സി. വൈറ്റ് മാറ്റർ ഡി. പിങ്ക്മാറ്റർ
17. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്കും സുഷുമ്ന യിലേക്കും എത്തിക്കുന്ന നാഡികൾ
എ. സംവേദ നാഡികൾ
ബി. പ്രേരക നാഡികൾ
സി. വാഹക നാഡികൾ
ഡി. ഇവയൊന്നുമല്ല
18. മനുഷ്യനിലെ ശിരോ നാഡികളുടെ എണ്ണം
എ. 31ജോഡി ബി. 13ജോഡി
സി. 12ജോഡി ഡി. 21ജോഡി
19. മസ്തിഷ്കത്തെ കുറിച്ചുള്ള പഠനം
എ. സൈനോളജി
ബി. കാലിയോളജി
സി. സിംനോളജി
ഡി. ഫ്രിനോളജി
20. മനുഷ്യമസ്തിഷ്കത്തിന് ശരാശരി ഭാരം
എ. 1400 ഗ്രാം ബി. 1500 ഗ്രാം
സി. 1000 ഗ്രാം ഡി. 500 ഗ്രാം
21. മസ്തിഷ്കത്തെ പൊതിഞ്ഞു് സംരക്ഷിക്കുന്ന 3 സ്ഥര പാളികളുള്ള ആവരണം?
എ. മെനിഞ്ചൈറ്റിസ്
ബി. കപാലം
സി. സെറ്റേഡിസ്
ഡി. മെനിഞ്ചസ്
22. മസ്തിഷ്കത്തിൽ ഉള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ
എ. സെറിബ്രൽ ഹെമറേജ്
ബി. സെറിബ്രൽ ത്രോംബോസിസ്
സി. മെനിഞ്ചൈറ്റിസ്
ഡി. ഇവയൊന്നുമല്ല
23. മസ്തിഷ്കത്തിന്റെഏറ്റവും വലിയ ഭാഗം
എ.സെറിബ്രം ബി.സെറിബെല്ലം സി.മെഡുല്ലഒബ്ലോംഗേറ്റ ഡി.തലാമസ്
24. മസ്തിഷ്കത്തിന് വളർച്ച പൂർത്തിയാക്കുന്ന പ്രായം
എ. നാലുവയസ്
ബി. ആറ് വയസ്സ്
സി. ഏഴ് വയസ്സ്
ഡി. എട്ടു വയസ്സ്
25. മനുഷ്യരിൽ ആദ്യം വളരുന്ന ശരീരാവയവം
എ. ഹൃദയം ബി. കരൾ
സി. ശ്വാസകോശം
ഡി. മസ്തിഷ്കം
26. രക്ത ഘടകങ്ങളുടെ സാധാരണ സ്ഥിതി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം
എ. തലാമസ്
ബി. ഹൈപ്പോതലാമസ്
സി. സെറിബെല്ലം
ഡി. സെറിബ്രം
27. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് എന്തു നൽകുന്നു
എ. വളർച്ച ബി.പ്രത്യുത്പാദനം
സി. ദഹനം ഡി.ഊർജ്ജം
28. ഹൃദയം ഒരു തവണ സന്ധിക്കുമ്പോൾ പമ്പ് ചെയ്യപ്പെടുന്ന രക്തത്തിലെ അളവ്
എ. 80 ml ബി. 60 ml
സി. 70 ml ഡി. 85 ml
29. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം
എ. എയ്ഡ്സ്
ബി. മഞ്ഞപ്പിത്തം
സി. പ്രമേഹം ഡി.രക്തസമ്മർദ്ദം
30. ഹൃദയത്തിൻറെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
എ. ഈ സി ജി ബി.ഈ ഈ ജി
സി. എക്സ് റേ ഡി. ഇവയൊന്നുമല്ല
31. ബ്ലഡ് ബാങ്കിൻറെ ഉപജ്ഞാതാവ്
എ. ഡോക്ടർ ക്രിസ്ത്യൻ ബർണാഡ്
ബി. ചാൾസ് റിച്ചാർഡ് ഡ്രൂ
സി. ജാർവിക് ഡി. എഡിസൺ
32. ലിംഫ് വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം
എ. ഹൃദയം ബി. കരൾ
സി. ലിംഫ് ഡി. പ്ലീഹ
33. രക്ത സംചരണം കണ്ടെത്തിയത് ആര്
എ. വില്യം ഹാർവി
ബി. ജീൻ ബാപിസ്റ്റ ഡെനിസ്
സി. എഡാർഡ് സ്റ്റാർക്ക്
ഡി. യിഗ്രറ്റ് ജോൺ
34. അരുണരക്താണുക്കളുടെ ആയുർദൈർഘ്യം
എ.110 ദിവസം
ബി.120 ദിവസം
സി. 180 ദിവസം
ഡി. ഒരുവർഷം
35. രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പ്ലാസ്മ പ്രോട്ടീൻ
എ. ആൽബുമിൻ
ബി. ഗ്ലോബുലിൻ
സി. ഫൈബ്രിനോജൻ
ഡി. ഇവയൊന്നുമല്ല
36. രക്തക്കുഴലുകളിൽ കൊഴുപ്പുകൾ അടിയുന്ന അവസ്ഥ
എ. അഥിറോസ്ക്ലീറോസിസ്
ബി. ത്രോംബോസിസ്
സി. ഹെമറേജ് ഡി. രക്താർബുദം
37. ഓക്സിജൻ രക്തത്തിൽ കലരുന്നത് എവിടെ വച്ചാണ്
എ. പ്ലൂറ ബി. ശ്വസനി
സി. ആൽവിയോള
ഡി. ലെസിത്തീൻ
38. ശരീരത്തിന് ആവശ്യമായ ജലം നിലനിർത്തുന്നതിന് സഹായിക്കുന്ന ധാതുലവണം
എ. സോഡിയം ബി. പൊട്ടാസ്യം
സി. കാൽസ്യം ഡി. അയഡിൻ
39. ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്
എ. എയറോബിക്കുകൾ
ബി. ആൽവിയോളുകൾ
സി. മാക്രോഫേജുകൾ
ഡി. പ്ലൂറ
40. പ്രമേഹ ദിനം
എ. നവംബർ 14
ബി. ഒക്ടോബർ 2
സി. ജനുവരി 30
ഡി. സെപ്റ്റംബർ 4
41. മനുഷ്യ ശരീരത്തിലെ രാസ സന്ദേശവാഹകർ എന്നറിയപ്പെടുന്നത്
എ.രക്തം ബി. ഹോർമോണുകൾ
സി. രാസാഗ്നികൾ
ഡി.ഇവയൊന്നുമല്ല
42. ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് ലെ ബീറ്റാകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഹോർമോൺ
എ.ഇൻസുലിൻ
ബി. കാൽസിടോണിൻ
സി. തൈറോക്സിൻ
ഡി. ഇവയൊന്നുമല്ല
43. തൈറോക്സിൻ ഉല്പാദനത്തിന് ആവശ്യമായ മൂലകം
എ.അയോഡിൻ ബി.കാൽസ്യം
സി. മഗ്നീഷ്യം ഡി.സൾഫർ
44. തൈറോയ്ഡ് ഗ്രന്ഥിയുടെ ആകൃതി
എ. പയർ വിത്ത്
ബി. ചിത്രശലഭം സി. വൃത്തം
ഡി. ദീർഘചതുരം
45. പാരാതെർമോണിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം
എ. ടെറ്റനസ് ബി. റാബിസ്
സി. ഇൻഫ്ലുവൻസ ഡി. ടെറ്റനി
46. മനുഷ്യ ശരീരത്തിലെ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി
എ. തൈമസ് ബി. പിറ്റ്യൂട്ടറി
സി. പൈനിയൽ ഡി. അഡ്രീനൽ
47. വിശപ്പ് വരാൻ കാരണമായ ഹോർമോൺ
എ. ഗാസ്ട്രിൻ ബി. ഇൻസുലിൻ
സി.ഗ്രെലിൻ ഡി. കോർട്ടിസോൾ
48. യുവത്വ ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി
എ. ഹൈപ്പോതലാമസ്
ബി. വിറ്റാമിൻ ഇ
സി. തൈമോസിൻ
ഡി. തൈമസ് ഗ്രന്ഥി
49. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്
എ. എപിനെഫ്രിൻ
ബി. നോർ എപിനെഫ്രിൻ
സി. കോർട്ടിസോൾ
ഡി. അൾഡോസ്റ്റിറോൺ
50. ആസ്മ, സന്ധിവാതം എന്നിവയ്ക്ക് മരുന്നു ഉപയോഗിക്കുന്ന ഹോർമോൺ
എ. ഗാസ്ട്രിൻ ബി. ഇൻസുലിൻ
സി.ഗ്രെലിൻ ഡി. കോർട്ടിസോൾ
1.എ 2.എ 3.എ 4.എ 5.എ 6.ഡി 7.ഡി 8.എ 9. സി 10. ബി 11.എ 12.ബി 13.ബി 14. എ 15.ഡി 16.സി 17.എ 18.സി 19. ഡി 20. എ 21.ഡി 22. ബി 23. എ 24.ഡി 25.എ 26.ബി 27.ഡി 28.സി 29.ഡി 30.എ 31. ബി 32.ഡി 33.ബി 34.ബി 35.എ 36.എ 37.സി 38.എ 39.സി 40.എ 41.ബി 42. എ 43.എ 44. ബി 45.ഡി 46.സി 47. സി 48.ഡി 49.എ 50. ഡി
Comments
Post a Comment